Saturday, May 18, 2024
keralaNewspolitics

നിയമസഭാ തെരെഞ്ഞെടുപ്പ്: ബാങ്കുകള്‍ ദൈനം ദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

നിയമസഭാ തെരെഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. അസാധാരണമോ ദുരൂഹമോ ആയ പണമിടപാടുകള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ബാങ്കുകള്‍ ദൈനംദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും അസ്വാഭാവികമോ ദുരൂഹമോ ആയി ഒരു ലക്ഷം രൂപക്ക് മുകളിലുള്ള പണ നിക്ഷേപമോ പിന്‍വലിക്കലോ ശ്രദ്ധയില്‍ പെട്ടാല്‍ ഇക്കാര്യം അധികൃതരെ അറിയിക്കണം.

അസാധാരണമായി ആര്‍ ടി ജി എസ് വഴി ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റു പല വ്യക്തികളുടെയും അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതും സ്ഥാനാര്‍ത്ഥി സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലും പ്രസ്താവിക്കുന്ന ജീവിത പങ്കാളിയുടെയോ മറ്റ് അടുത്ത വ്യക്തികളുടെയോ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷത്തിനു മുകളില്‍ ഇടപാട് നടക്കുന്നുവെങ്കില്‍ ഇക്കാര്യവും അറിയിക്കണം. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപക്ക് മുകളില്‍ നിക്ഷേപമോ പിന്‍വലിക്കലോ ഉണ്ടായാലും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം പിന്‍വലിക്കുകയോ ചെയ്താല്‍ ഇക്കാര്യവും അറിയിക്കണം.