Friday, May 10, 2024
keralaNews

പതിനൊന്നാം ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച പതിനൊന്നാം ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കമ്മീഷന്‍ അധ്യക്ഷന്‍ കെ മോഹന്‍ദാസ് അംഗങ്ങളായ എംകെ സുകുമാരന്‍ നായര്‍, അശോക് മാമ്മന്‍ ചെറിയാന്‍ എന്നിവര്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറി.റിപ്പോര്‍ട്ട് പ്രകാരം, സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000-നും 25,000 രൂപയ്ക്കും ഇടയ്ക്ക് ആകാന്‍ സാധ്യതയുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂടിയ ശമ്പളം 1.4 ലക്ഷം രൂപയ്ക്കടുത്താവും. ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പുതുക്കിക്കൊണ്ടുള്ള ഉത്തരവ് ഫെബ്രുവരി മാസം പകുതിയോടെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ധനകാര്യ വകുപ്പ്.