Monday, May 6, 2024
indiaNews

കൊല്‍ക്കത്തയില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ സ്ഫോടനം; മൂന്ന് മരണം

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ അനധികൃത പടക്ക നിര്‍മ്മാണ ശാലയില്‍ സ്ഫോടനം. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അനധികൃത പടക്കനിര്‍മ്മാണ ശാലയായിരുന്നു ഇത്. നോദാഖാലി സ്വദേശി അഷിം മൊന്‍ഡാലിന്റെ ഉടമസ്ഥതയിലുള്ള രണ്ടുനില കെട്ടിടത്തിലാണ് ഈ യൂണിറ്റ് പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. സമീപത്തുള്ള കെട്ടിടങ്ങളിലും വിള്ളല്‍ ഉണ്ടായിട്ടുണ്ട്.മൂന്ന് സ്ഫോടനങ്ങളാണ് കെട്ടിടത്തിനുള്ളില്‍ ഉണ്ടായത്. കെട്ടിട ഉടമയേയും ഒരു സ്ത്രീയേയും മാത്രമാണ് തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ട മൂന്നാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതിയും ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.