Sunday, May 12, 2024
keralaNews

റാന്നിയില്‍ കാര്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം.

നിയന്ത്രണം വിട്ട് വന്ന കാര്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം. ഇന്നലെ രാവിലെ 11.30യോടെ അങ്ങാടി പിജെടി ജംക് ഷനിലാണ് സംഭവം.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഡ്രൈവറും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. സ്റ്റിയറിങ് ഞെരുങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത്.മാമുക്ക് ഭാഗത്തേക്ക് വന്ന കാര്‍ പിക്ചര്‍ വേള്‍ഡ് സ്റ്റുഡിയോയിലേക്കാണ് ഇടിച്ചു കയറിയത്.സ്റ്റുഡിയോയിലെ കൈവരിയും ഭിത്തിയും തകര്‍ത്ത് കാര്‍ റോഡില്‍ മറിഞ്ഞു.കാറിനും നാശമുണ്ട്. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി നീക്കുകയായിരുന്നു.