Friday, May 17, 2024
keralaNews

നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബര്‍ നാലിന്

ആലപ്പുഴ :മൂന്നു വര്‍ഷത്തിനു ശേഷം, നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബര്‍ നാലിന് നടത്താന്‍ തീരുമാനം. തിങ്കളാഴ്ച ചേര്‍ന്ന ഡിടിപിസി യോഗത്തിലാണ് തീയതി ധാരണയായത്. ഇത് ഇനി സര്‍ക്കാര്‍ അംഗീകരിക്കണം.ചാംപ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമായി ഇത്തവണ വള്ളം കളി നടത്താനാണ് ആലോചന. ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച വള്ളംകളിയെന്ന പരമ്പരാഗത രീതിയാണ് ഇതോടെ മാറുന്നത്.