Friday, May 10, 2024
NewsObituary

നൃത്താധ്യാപികയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് നൃത്താധ്യാപികയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി . നഗരൂര്‍ സ്വദേശികളായ സുനില്‍ കുമാര്‍-സിന്ധു ദമ്പതികളുടെ മകള്‍ ശരണ്യയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നന്തായിവനത്തെ നവരസ നാട്യകലാക്ഷേത്രത്തിലെ അധ്യാപികയാണ് ശരണ്യ.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കള്‍ ചെമ്മരത്തുമുക്കിലെ തട്ടുകടയില്‍ ജോലിക്ക് പോയിരുന്നു. സംഭവ സമയം വീട്ടില്‍ ശരണ്യയും സഹോദരന്റെ ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. ഉറങ്ങാനെന്ന് പറഞ്ഞ് മുറിയില്‍ കയറിയ ശരണ്യ തൂങ്ങി മരിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഫോണ്‍ കോളുകളും സന്ദേശങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.