Saturday, May 4, 2024
keralaNews

നീറ്റ് പരീക്ഷയില്‍ മാറ്റമില്ല; പരീക്ഷ മാറ്റണമെന്ന ഹര്‍ജി തള്ളി

നീറ്റ് യു.ജി പരീക്ഷ ഈ മാസം 12ന് നടത്താനുള്ള തീരുമാനത്തിനെതിരെ സി ബി എസ് ഇ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് എം ബി ബി എസ്, ബി ഡി എസ് തുടങ്ങിയ കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷാ തീയതി ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയത്.

സി ബി എസ് ഇ ഇംപ്രൂവമെന്റ് പരീക്ഷ ഈ മാസം 15 വരെയാണ് നടക്കുന്നത്. ഇതിനിടയില്‍ നീറ്റ് യു.ജി പരീക്ഷ പരീക്ഷ നടത്തരുതെന്ന ആവശ്യം ഉന്നയിച്ച് വിവിധ സംസ്ഥാനങ്ങളിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഹര്‍ജിയില്‍ ഉന്നയിച്ച ആവശ്യങ്ങളും പരീക്ഷകള്‍ മാറ്റാനുള്ള കാരണങ്ങളും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.നേരത്തെ തീരുമാനിച്ച പ്രകാരം ഈ മാസം 12ന് തന്നെ നീറ്റ് പരീക്ഷകള്‍ നടക്കുമെന്നും കോടതി വ്യക്തമാക്കി.