Tuesday, May 21, 2024
keralaLocal NewsNews

കൂവപ്പള്ളി സപ്ലൈകോയ്ക്ക് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം.

കൂവപ്പള്ളി സപ്ലൈകോയ്ക്ക് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം.കൂവപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോയുടെ ആഹാര സാധനങ്ങള്‍ വില്‍ക്കുന്ന കേന്ദ്രത്തിന് നേരെയാണ് ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായത്. വിതരണ കേന്ദ്രത്തിലും, ഗോഡൗണില്‍ കക്കൂസ് മാലിന്യമാണ്
സാമൂഹ്യവിരുദ്ധര്‍ വലിച്ചെറിഞ്ഞത്.രാവിലെ ഷട്ടര്‍ തുറക്കാനെത്തിയ ജീവനക്കാരാണ് കക്കൂസ് മാലിന്യം വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് അധികൃതരെത്തി രണ്ടു സ്ഥലവും വൃത്തിയാക്കി.സാമൂഹ്യവിരുദ്ധര്‍ക്കായി അന്വേഷണം നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.