Saturday, May 18, 2024
keralaNewspolitics

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി .

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം എരുമേലി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു. മണ്ഡലം പ്രസിഡൻറ് ടി.വി ജോസഫ് അധ്യക്ഷത വഹിച്ച യോഗം കെ പി സി സി  സെകട്ടറി അഡ്വ.പി എ  സലിം ഉദ്ഘാട‌നം ചെയ്തു.ഡി സിസി സെക്രട്ടറി പ്രകാശ് പുളിക്കൽ , നാസർ പനച്ചി, റെജി അബാറ , പ്രകാശ് പള്ളിക്കുടം , ആശാ ജോയി, ബാബു കുട്ടി കനകപ്പലം ,
റ്റി യു  അബ്ദുൾ കരീം, ലിസി സജി, നാസർ മാവുങ്കൽപ്പുരയിടം, പി എം  ബഷീർ, സിജി മുക്കാലി, പി എം ലത്തീഫ്, അബ്ദൂൾ കരീം വെട്ടിയാനി എന്നിവർ പ്രസംഗിച്ചു.