Monday, May 13, 2024
keralaNews

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ ജയില്‍ തടവുചാടി

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരന്‍ ചാടിപ്പോയി. ലഹരിമരുന്ന് കേസ് പ്രതി കോയ്യോട് സ്വദേശി ഹര്‍ഷാദ് ആണ് തടവ് ചാടിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പത്രക്കെട്ട് എടുക്കാന്‍ പോയ ഹര്‍ഷാദ് ബൈക്കിന്റെ പിന്നില്‍ കയറി കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ ജയില്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.