Tuesday, May 14, 2024
indiaNewsObituary

തമിഴ്‌നാട്ടില്‍ ഡിഐജി ആത്മഹത്യ ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ കോയമ്പത്തൂര്‍ ഡിഐജി റേഞ്ച് സി. വിജയകുമാര്‍ ആത്മഹത്യ ചെയ്തു. ക്യാമ്പ് ഓഫീസില്‍ സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തെന്നാണ് പുറത്തുവരുന്ന വിവരം. പ്രഭാതനടത്തതിന് ശേഷം തിരിച്ചെത്തിയ ഉടനെയാണ് സംഭവം. സുരക്ഷ ജീവനക്കാരനോട് തോക്ക് ചോദിച്ചുവാങ്ങി വെടിയുതിര്‍ക്കുകയായിരുന്നു. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി സൂചനയുണ്ട്. സംഭവത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചിച്ചു.