Wednesday, May 15, 2024
keralaNews

ഇടമലയാര്‍ തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു .

പന്ത്രണ്ട് ജലസംഭരണികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് ആണ്.പത്തനംതിട്ടയിലെ പമ്പ, കക്കി, മൂഴിയാര്‍ ഡാമുകള്‍, തൃശൂരിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, കുണ്ട്‌ള, ഇരട്ടാര്‍, ലോവര്‍പെരിയാര്‍, പൊന്‍മുടി ഡാമുകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മാട്ടുപെട്ടിയില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇടമലയാറില്ല് ബ്്‌ളൂ അലര്‍ട്ടും നിലവിലുണ്ട്. ഇവയെല്ലാം കെ.എസ്.ഇ.ബിക്ക് കീഴിലെ ഡാമുകളാണ്. ജലവിഭവ വകുപ്പിന് കീഴിലുള്ള പീച്ചി, ചിമ്മണി ഡാമുകളില്‍ റെഡ് അലര്‍ട്ടും മംഗലം, ചുള്ളിയാര്‍, മീങ്കര, മലമ്പുഴ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇടമലയാര്‍ അണക്കെട്ട് തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി. ഇടമലയാറിലെ ജലം ഭൂതത്താന്‍കെട്ടിലെത്തി. പമ്പ, ഇടമലയാര്‍ ഡാമുകളില്‍ നിന്ന് വെള്ളം ഒഴുകുകയാണ്. ഇടമലയാറിലെ വെള്ളം ഭൂതത്താന്‍കെട്ടിലെത്തി. ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അല്‍പസമയത്തിനകം ഉയര്‍ത്തും. ഇടുക്കി വെള്ളം ആലുവ, കാലടി മേഖലയിലെത്തുക നാലുമണിയോടെയാകും. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.