Thursday, April 18, 2024
keralaLocal NewsNews

വിധിയെ പഴിക്കാതെ ലാല്‍കുമാര്‍ പൊരുതുകയാണ് ജീവിതത്തോട് ; ഒരു വീല്‍ചെയര്‍ ആരെങ്കിലും തന്നാല്‍ …….

sunday special    [email protected]

 

ചെറുപ്പകാലം മുതല്‍ കാലുറപ്പിച്ച് ഭൂമിയില്‍ നില്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ലാല്‍കുമാര്‍വിധിയെ പഴിക്കാതെ ഇന്നും പൊരുതുകയാണ് ജീവിതത്തോട്. തുലാപ്പള്ളി സ്വദേശി പള്ളിതാഴത്ത് ലാല്‍ കുമാറാണ് ജീവിതം കരക്കടുപ്പിക്കാന്‍ കഷ്ടപ്പെടുന്നത്.
ചെറുപ്പത്തിലുണ്ടായ പിള്ളവാതത്തെ തുടര്‍ന്ന് കാലുകള്‍ തളര്‍ന്നു പോയ ഇദ്ദേഹംവീല്‍ ചെയറിന്റെ സഹായത്തോടെയാണ് പുറത്തിറങ്ങുന്നത്.
ലാലിന്റെ അവസ്ഥ കണ്ടു മനസിലാക്കിയ മുക്കൂട്ടുതറ നിവാസികള്‍ ലോട്ടറിയുടെ സമ്മാന തുകക്ക് വേണ്ടിയല്ല ലാലിനായി ലോട്ടറി ഒരെണ്ണെമെങ്കിലും എടുക്കാത്ത ദിവസവുമില്ല .
തുലാപ്പള്ളിയില്‍ സ്വന്തമായി അഞ്ച് സെന്റ് സ്ഥലമുള്ളത് വലിയ കുന്നിന്റൈ മുകളിലാണ്. വഴിയില്ലാത്ത ഇവിടെ എത്തിപ്പെടാന്‍ ഒരു റോഡ് എന്ന ആവശ്യവുമായി അധികാരികളുടെ കനിവുതേടിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ വീല്‍ ചെയറില്‍ ജീവിതം തള്ളി തുടരുന്ന ലാല്‍കുമാര്‍ മുക്കൂട്ടുതറയില്‍ വാടകക്ക് താമസമാക്കി.വാടകയ്ക്കും, ഭക്ഷണത്തിനുമായി മുക്കൂട്ടുതറ ടൗണിലെ വഴിയോരത്ത് വീല്‍ ചെയറില്‍ ഇരുന്നുള്ള ലോട്ടറിക്കച്ചവടമായിരുന്നു ഏക ആശ്രയം.എന്നാല്‍ കൊറോണയും , മഴയും ശക്തി പ്രാപിച്ചതോടെ ലാല്‍ കുമാറിന്റെ വരുമാനത്തെയും അത് ബാധിച്ചു.എന്നാലും വിധിയെപഴിക്കാതെ
ജീവിതത്തോട് പൊരുതുന്ന ലാല്‍ കുമാര്‍ താങ്ങും തണലുമായി ഭാര്യ കുമാരിയാണ് ഒപ്പമുള്ളത് .തിരുവല്ലയിലെ ഒരു സ്ഥാപനം നല്‍കിയ വീല്‍ചെയറാണ് ലാല്‍ കുമാര്‍ സഞ്ചാരത്തിനായി ഉപയോഗിക്കുന്നത്. ഇപ്പോള്‍ നശിച്ചേതോടെ വലിയ ദുരിതത്തിലാണ് .

വരുമാന മാര്‍ഗ്ഗം തേടാനായി പുറത്തിറങ്ങണമെങ്കില്‍ ഇത്തരത്തിലുള്ള വീല്‍ചെയര്‍ വേണമെന്നും ഇതിനായി സുമനസുകളുടെ സഹായം അഭ്യര്‍ഥിക്കുന്നുവെന്നും ലാല്‍കുമാര്‍ പറയുന്നു.
വാടക നല്‍കാന്‍ കഴിയാത്ത തനിക്ക് സ്വന്തം പുരയിടത്തിലെത്താന്‍ റോഡ് വെട്ടാനുള്ള നടപടി അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലാല്‍ കുമാര്‍ .