Thursday, May 16, 2024
keralaNews

നിയമസഭയില്‍ മാധ്യമ വിലക്കെന്ന വാര്‍ത്ത തെറ്റെന്നും ആസൂത്രിതമെന്നും സ്പീക്കര്‍

തിരുവനന്തപുരം :നിയമസഭയില്‍ മാധ്യമ വിലക്കെന്ന വാര്‍ത്ത തെറ്റെന്നും ആസൂത്രിതമെന്നും സ്പീക്കര്‍ എം.ബി.രാജേഷ്. മാധ്യമ നിയന്ത്രണങ്ങളെക്കുറിച്ച് പെരുപ്പിച്ചാണ് വാര്‍ത്ത വന്നത്. പ്രതിഷേധമായതിനാലാണ് പ്രതിപക്ഷത്തെ സഭാ ടിവിയില്‍ കാണിക്കാതിരുന്നത്. മിഡിയാ റൂം ഒഴികെയുള്ള ഇടങ്ങളില്‍ വിഡിയോ ചിത്രീകരണം അനുവദനീയമല്ല. എല്ലായിടത്തും പ്രവേശനമുണ്ട്. മിഡിയ പാസ് ഉള്ളവര്‍ക്ക് സഭാ മന്ദിരത്തില്‍ ഓഫിസുകളില്‍ പോകുന്നതിന് തടസമില്ലെന്നും സ്പീക്കര്‍ പറഞ്ഞു.പ്രതിപക്ഷ പ്രതിഷേധങ്ങള്‍ സഭ ടിവി ഒഴിവാക്കിയെന്ന പരാതി പരിശോധിച്ചു. ചട്ടമനുസരിച്ച് സഭയില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ മാത്രമെ നല്‍കാനാവൂ. പ്രതിഷേധമായതിനാലാണ് പ്രതിപക്ഷ പ്രതിഷേധം കാണിക്കാതിരുന്നത്. ഭരണപക്ഷ പ്രതിഷേധങ്ങളും സംപ്രേഷണം ചെയ്തിരുന്നില്ല. പക്ഷം നോക്കിയല്ല ദൃശ്യങ്ങള്‍ നല്‍കുന്നതെന്നും സ്പീക്കര്‍ വ്യക്തമാക്കി.

സഭാ ടിവി സംപ്രേഷണത്തില്‍ വീഴ്ചയില്ല. നിയമസഭയ്ക്ക് ഉള്ളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശരിയല്ല. മൊബൈലില്‍ ചിത്രീകരിച്ചത് പരിശോധിച്ചു. ചില മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ചട്ടലംഘനമാണ്, സഭയോടുള്ള അവഹേളനമാണ്. മാധ്യമ പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്. മാധ്യമങ്ങള്‍ക്ക് ഒരു തടസവും നിയമസഭയില്‍ ഉണ്ടാകില്ലെന്നും സ്പീക്കര്‍ പറഞ്ഞു.എന്നാല്‍, ഭരണപക്ഷ പ്രതിഷേധം സഭാ ടിവിയില്‍ കാണിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സ്പീക്കറോട് പറഞ്ഞു. റൂളിങ്ങിനെ ബഹുമാനിക്കുന്നു, പക്ഷെ സത്യമായിരിക്കണം. സഭാ ടിവിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അതില്‍ മറുപടി വേണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.