Friday, May 10, 2024
keralaNews

സംസ്ഥാനത്ത് ഒരു മാസത്തിനിടെ കോവിഡ് കവര്‍ന്നത് 4099 ജീവന്‍

സംസ്ഥാനത്ത് ഒരു മാസത്തിനിടെ കോവിഡ് കവര്‍ന്നത് 4099 ജീവന്‍. ഔദ്യോഗിക മരണസംഖ്യ ഇരുപതിനായിരം കടന്നു. രണ്ടു ഡോസ് വാക്‌സീന്‍ എടുത്തശേഷം 95 പേര്‍ മരണത്തിനു കീഴടങ്ങി. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ നാളെ സ്ഥിതി വിലയിരുത്താന്‍ അവലോകന യോഗം ചേരും.കോവിഡ് വ്യാപനം മൂര്‍ധന്യാവസ്ഥയിലേയ്ക്ക് നീങ്ങുമ്പോള്‍ ആനുപാതികമായി മരണനിരക്കും കൂടുന്നു. ജൂലൈ 26 മുതല്‍ ഓഗസ്‌ററ് 26 വരെയുളള കാലയളവില്‍ മാത്രം 4099 പേര്‍ മരണത്തിന് കീഴടങ്ങി. ആകെ മരണസംഖ്യ 20000 കടന്നു. ആദ്യ തരംഗത്തിലെ 10000 ലേറെ ഒളിപ്പിക്കപ്പെട്ട മരണങ്ങള്‍ കൂടാതെയാണിത്. കൃത്യമായി റിപ്പോര്‍ട്ടിങ് ആരംഭിച്ച ജൂലൈ പകുതിക്ക് ശേഷം പ്രതിദിനം ശരാശരി 150 ഓളം കോവിഡ് മരണം സംഭവിക്കുന്നുവെന്നതാണ് ആശങ്ക.വാക്‌സീനെടുത്തവരില്‍ 95 പേര്‍ മരിച്ചെന്ന കണക്കുകള്‍ കുത്തിവയ്പ് എടുത്താലും പ്രായമായവരും അസുഖബാധിതരും അതീവ ജാഗ്രത തുടരണമെന്ന് കൂടിയാണ് സൂചിപ്പിക്കുന്നത്. വാക്‌സീന്‍ എടുത്തവരില്‍ ഓക്‌സിജന്‍ അളവ് താഴുന്നത് ഉള്‍പ്പെട സങ്കീര്‍ണതകള്‍ കുറവാണ്. പതിയെയാണെങ്കിലും ഐസിയു വെന്റിലേററര്‍ ആവശ്യമായി വരുന്നവരുടെ സംഖ്യ ഉയരുന്നുണ്ട്. ഐസിയുവില്‍ 2047 വെന്റിലേറററില്‍ 790ഉം രോഗികളുണ്ട്. രണ്ടാം ദിനവും പ്രതിദിന രോഗബാധിരുടെ എണ്ണം മുപ്പതിനായിരം കടന്നു. നാളെ ചേരുന്ന കോവിഡ് അവലോകന യോഗശേഷം കൂടുതല്‍ പ്രതിരോധ നടപടികള്‍ പ്രഖ്യാപിച്ചേക്കും.