Saturday, May 11, 2024
indiakeralaNews

നാല് വയസ്സുകാരി കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഇടുക്കി ഉടുമ്പന്‍ചോലയില്‍ നാല് വയസ്സുകാരിയെ പഞ്ചായത്ത് കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറക്കംപാറ കോളനിയില്‍ പരേതനായ പരമശിവം-വീരലക്ഷ്മി ദമ്പതികളുടെ മകള്‍ ധരണിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
കുട്ടി കാല്‍വഴുതി കുളത്തില്‍ വീണതാണെന്നാണ് പ്രാഥമിക നിഗമനം. കുളത്തിന് സംരക്ഷണ വേലിയില്ലായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.