Wednesday, May 1, 2024
indiakeralaNewspolitics

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത കേരളത്തിലെ എംഎല്‍എയെ കുലംകുത്തിയെന്ന് അധിക്ഷേപിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്ത കേരളത്തിലെ എംഎല്‍എയെ കുലംകുത്തിയെന്ന് അധിക്ഷേപിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ക്രോസ് വോട്ട് ചെയ്തത് ആരാണെന്ന് തിരിച്ചറിഞ്ഞാല്‍ അയാള്‍ കേരളരാഷ്ട്രീയത്തില്‍ നിന്നും അപ്രസക്തരാകുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.കേരളത്തില്‍ നിന്ന് ഒരു വോട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയ്ക്ക് ലഭിച്ചതെങ്കിലും അത് അപകടകരമാണെന്നും ഒരാളെങ്കിലും ഇങ്ങനെ ചെയ്തത് ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രോസ് വോട്ട് ചെയ്തത് രാഷ്ട്രീയത്തിലെ മര്യാദകേടാണ്. ഏതു പാര്‍ട്ടിയില്‍ ആയാലും നടപടി ഉറപ്പാണെന്നും എല്ലാ പാര്‍ട്ടികള്‍ക്കും ഇത് പാഠമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയ്ക്ക് വോട്ട് ചെയ്തത് കേരളത്തിന്റെ രാഷ്ട്രീയ ധാര്‍മികതയെ തകര്‍ക്കുന്നു കമ്യൂണിസ്റ്റുകളും എല്‍ഡിഎഫ് ലെന്‍സ് കക്ഷികളും ചെയ്തതായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹ വ്യക്തമാക്കി.പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയ്ക്കാണ് കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നത്.എന്നാല്‍ പൊതു തീരുമാനത്തിന് വിരുദ്ധമായി ഒരു എംഎല്‍എ ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യുകയായിരുന്നു. വോട്ടെണ്ണല്‍ അവസാനിച്ച് ഈ വിവരം പുറത്ത് വന്നത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ക്രോസ് വോട്ടിന്റെ പേരില്‍ ഇടത് വലത് മുന്നണികള്‍ പരസ്പ്പരം പഴിചാരിയപ്പോള്‍ ക്രോസ് വോട്ട് ചെയ്ത് ചരിത്രം കുറിച്ചയാളെ ബിജെപി നേതാക്കള്‍ അഭിനന്ദിച്ചിരുന്നു.