Sunday, May 5, 2024
keralaNews

നാടകം വിവാദത്തില്‍ അച്ചടക്ക നടപടി തുടങ്ങി

കൊച്ചി: റിപ്പബ്ലിക് ദിനത്തിലെ നാടക വിവാദത്തില്‍ വിശദീകരണവുമായി ഹൈക്കോടതി. പരിപാടിയുടെ സംഘാടകര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് നാടകം നടന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി.   ദേശീയ ഐക്യത്തിന്റെ സന്ദേശം നല്‍കുന്നതായിരിക്കണം നാടകത്തിന്റെ ഉള്ളടക്കം എന്ന് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം അവഗണിക്കപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. നാടകത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി തുടങ്ങിയതായും ഹൈക്കോടതി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അസിസ്റ്റന്റ് റജിസ്ട്രാര്‍ ടി.എ.സുധീഷ്, കോര്‍ട്ട് കീപ്പര്‍ പി.എം.സുധീഷ് എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.