Monday, April 29, 2024
keralaNewsObituaryUncategorized

നടി സുരഭിലക്ഷ്മി ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

തിരുവനന്തപുരം:മനോദൗര്‍ബല്യമുള്ള ഭാര്യയെയും കുഞ്ഞിനേയും തേടിയിറങ്ങി നടുറോഡില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു.

പട്ടാമ്പി സ്വദേശി മുസ്തഫയാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മനോദൗര്‍ബല്യമുള്ള ഭാര്യയെ കുഞ്ഞിനൊപ്പം കാണാതായപ്പോള്‍ തിരഞ്ഞിറങ്ങിയ മുസ്തഫ തൊണ്ടയാട് ബൈപ്പാസിന് സമീപമാണ് ചൊവ്വാഴ്ച കുഴഞ്ഞു വീണത്. നടി സുരഭി ലക്ഷ്മിയും സുഹൃത്തുക്കളുമാണ് മുസ്തഫയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച് അധികം വൈകാതെ തന്നെ മുസ്തഫ മരണപ്പെട്ടിരുന്നു.

എന്നാല്‍ ഇക്കാര്യം നടിയോ പൊലീസോ അറഞ്ഞില്ല. ജീപ്പില്‍ രണ്ട് സുഹൃത്തുകള്‍ക്കൊപ്പം ഭാര്യയേയും കുഞ്ഞിനേയും തേടി നടക്കുന്നതിനിടെയാണ് മുസ്തഫയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

 

എന്നാല്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് ഡ്രൈവിംഗ് അറിയാതിരുന്നതിനാല്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കാനായില്ല. ഈ സമയം ഇതുവഴി വന്ന നടി സുരഭി ലക്ഷ്മിയാണ് ഇവരെ സഹായിച്ചത്.