Friday, April 26, 2024
keralaNews

ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ പെന്‍ഷന്‍;

സാമൂഹിക സുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. 1500 രൂപയില്‍നിന്ന് 1600 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ബജറ്റിലെ പ്രഖ്യാപന പ്രകാരമുള്ള വര്‍ധന ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങി തടസ്സപ്പെടാതിരിക്കാനാണ് ഇപ്പോഴേ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും 4 ഗഡുക്കളായി 16% ഡിഎ (ക്ഷാമബത്ത) അനുവദിച്ചും ധനവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ലഭിക്കും. 2019 ജനുവരി ഒന്നിലെ 3%, 2019 ജൂലൈ ഒന്നിലെ 5%, 2020 ജനുവരി ഒന്നിലെ 4%, 2020 ജൂലൈ ഒന്നിലെ 4% ക്ഷാമബത്തകളാണ് അനുവദിച്ചത്.