Friday, May 17, 2024
keralaNews

നടന്‍ ദിലീപിനെതിരെ മാനനഷ്ടക്കേസെടുത്തു.

നിര്‍മാതാവ് ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ നടന്‍ ദിലീപിനെതിരെ മാനനഷ്ടക്കേസെടുത്തു. തലശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്. ക്വട്ടേഷന്‍ പ്രകാരം നടിയെ ആക്രമിച്ച കേസിനു പിന്നില്‍ ലിബര്‍ട്ടി ബഷീറാണെന്ന ദിലീപിന്റെ ആരോപണത്തിന് എതിരെ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. നവംബര്‍ 7ന് ദിലീപ് തലശേരി കോടതിയില്‍ ഹാജരാകണം. മൂന്ന് വര്‍ഷം മുമ്പാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.