Saturday, May 4, 2024
keralaLocal NewsNews

എരുമേലിയിലെ ഹൗസിംഗ് ബോർഡ് വക സ്ഥലം ഭൂരഹിതർക്ക് വിതരണം ചെയ്യണം

എരുമേലി: പ്രളയവും – ഉരുൾ പൊട്ടലും മൂലം വീടും – സ്ഥലവും നഷ്ടപ്പെട്ടവർക്ക് എരുമേലി പഞ്ചായത്തിലെ  ഹൗസിംഗ് ബോർഡ് വക സ്ഥലം ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന് പൊതുപ്രവർത്തകനായി ലൂയിസ് ഡേവിഡ് ആവശ്യപ്പെട്ടു. 2012 ൽ കേരള ഹൗസിംഗ് ബോർഡ് സ്വകാര്യ വ്യക്തിയിൽ നിന്നും സെന്റിന്  45000 രൂപ നൽകി നേർച്ചാറയിൽ 6.75 സെന്റ് സ്ഥലം വാങ്ങിയത്. 2009 ൽ പി എ ഇർഷാദ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഈ സ്ഥലം സ്പോർസ് സ്റ്റേഡിയം – സ്കൂൾ ,  താലൂക്ക് ആയൂർവ്വേദാശുപത്രി എന്നിവ നടപ്പാക്കുന്നതിനായി പ്രാരംഭ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിലും തുടർന്ന് വന്ന പഞ്ചായത്ത് ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും  എരുമേലി മീഡിയ സെന്ററിൽ വച്ച് നടത്തിയ പത്രസമ്മേനത്തിൽ പറഞ്ഞു.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന്
കോട്ടയം – ഇടുക്കി കളക്ടർമാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഹൗസിംഗ് ബോർഡ് സ്ഥലം വില കൊടുത്ത് വാങ്ങിയതിനാൽ  ഈ ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്ന് കാട്ടി റവന്യൂ വകുപ്പ്  റിപ്പോർട്ട്   നൽകിയതായും ലൂയിസ് പറഞ്ഞു. എന്നാൽ 2009 ൽ ഈ ഭൂമി കൈമാറുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് കാട്ടി ലോകായുക്ത ഹൗസിംഗ് ബോർഡിനും , പഞ്ചായത്തിനും നിർദ്ദേശം നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ലൂയിസ് പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലുണ്ടായ  പ്രളയത്തിൽ എരുമേലി പഞ്ചായത്തിൽ
നിരവധി പേരുടെ വീടും – സ്ഥലവും നഷ്ടമായിട്ടും ദുരിതമനുഭവിക്കുന്നവർക്ക് സ്ഥലം  നൽകാനുള്ള നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് തയ്യാറയില്ലെന്നും ലൂയിസ് പറഞ്ഞു.