Saturday, April 27, 2024
indiaNews

നടന്‍ രജനീകാന്ത് വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു.

വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി തമിഴ് നടന്‍ രജനീകാന്ത് അമേരിക്കയിലേക്ക് തിരിച്ചു. അദ്ദേഹം ശനിയാഴ്ച യുഎസിലേക്ക് തിരിക്കുമെന്ന് ഓഫീസ് വ്യക്തമാക്കിയിരിന്നു. ഇടയ്ക്ക് നടത്താറുള്ള വിദഗ്ധ പരിശോധനയ്ക്കായാണ് പോകുന്നത് . പ്രത്യേക വിമാനത്തിലാവും യാത്ര ചെയ്യുക. നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് രജനീകാന്തിന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായുള്ള പരിശോധനകള്‍ക്കായാണ് യാത്ര പോകുന്നത്. കൂടാതെ കഴിഞ്ഞ ദിവസം ചെന്നൈയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പോയസ് ഗാര്‍ഡനിലെ വസതിയിലെത്തി അദ്ദേഹത്തെ പരിശോധിച്ചിരുന്നു.