Sunday, May 19, 2024
keralaNewsObituarypolitics

ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധം

ഇടുക്കി; കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്ന് എഫ്.ഐ.ആര്‍. പിടിയിലായ നിഖിലിന്റേയും ജെറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി. നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തി. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് ജെറിന്‍ ജോജോയ്‌ക്കെതിരെ കേസ്. കൃത്യത്തിന് പിന്നില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. അതേസമയം ധീരജ് രാജേന്ദ്രന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. തളിപ്പറമ്പ് പട്ടപ്പാറ പൊതുശ്മശാനത്തിലാണ് സംസ്‌കാരം തൃച്ചംബരത്ത് ധീരജിന്റെ വീടിനോട് ചേര്‍ന്ന് സിപിഎം വിലയ്ക്ക് വാങ്ങിയ എട്ട് സെന്റ് ഭൂമിയില്‍ ധീരജിന്റെ ഓര്‍മയ്ക്കായി സ്മാരകം പണിയും. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം ധീരജിന്റെ പോസ്റ്റുമോര്‍ട്ടം തുടങ്ങി. വൈകിട്ട് നാല് മണിക്ക് ശേഷം തളിപ്പറമ്പില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.