Sunday, May 5, 2024
keralaLocal NewsNews

എരുമേലിയില്‍  പെണ്‍കുട്ടി പ്രണയത്തില്‍ നിന്നും പിന്‍മാറി; തട്ടിക്കൊണ്ടുപോകാന്‍ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയേയും മാതാവിനേയും മര്‍ദ്ദിച്ചു. യുവാവിനെ പോലീസ് പിടികൂടി.

എരുമേലി: യുവാവിന്റെ സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് പ്രണയത്തില്‍ നിന്നും പിന്മാറിയ പെണ്‍കുട്ടിയെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോകാന്‍ യുവാവിന്റെ ശ്രമം.വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയേയും മാതാവിനേയും മര്‍ദ്ദിച്ചതായി പരാതി.വെച്ചുച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് എരുമേലി സ്വദേശിയായ ആഷിക്കിനെ അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകുന്നേരമാണ് സംഭവം.രണ്ടുവര്‍ഷത്തോളം പ്രണയത്തിലായിരുന്ന ഇവര്‍ യുവാവിന്റെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് പ്രണയത്തില്‍ നിന്നും പെണ്‍കുട്ടി പിന്‍മാറുകയായിരുന്നു. ഇന്നലെ എരുമേലിയില്‍ വച്ച് ഇരുവരും ഇക്കാര്യം സംസാരിച്ചതിന് ശേഷം പെണ്‍കുട്ടി ഓട്ടോയില്‍ വീട്ടില്‍ പോകുകയായിരുന്നു. എന്നാല്‍ പിന്നാലെ വീട്ടിലെത്തിയ യുവാവ് വീട്ടുകാരോട് പ്രണയ വിവരം അറിയിക്കുകയും വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് അറിയിക്കുകയുമായിരുന്നു.വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയോട് ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചതോടെ വീട്ടുകാരും ഇടപെടുകയായിരുന്നു.തര്‍ക്കം രൂക്ഷമായി ബഹളമാകുകയും നാട്ടുകാര്‍ കൂടിയതോടെ തട്ടിക്കൊണ്ടു പോകല്‍ പരാജയപ്പെട്ട യുവാവ് പോകുകയായിരുന്നു.എന്നാല്‍ തിരികെ വീട്ടിലെത്തി പ്രണയത്തിലായിരുന്നപ്പോള്‍ എടുത്ത ചിത്രങ്ങളും മറ്റും യുവാവ് കാണിച്ചെങ്കിലും ലഹരി മരുന്നുകള്‍ക്ക് അടിമയാണെന്ന് മനസിലാക്കി പെണ്‍കുട്ടി യുവാവുമായുള്ള വിവാഹത്തില്‍ നിന്നും പെണ്‍കുട്ടി തന്നെ പിന്‍മാറുകയായിരുന്നു.വിവാഹത്തില്‍ നിന്നും പിന്‍മാറിയെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ ക്ഷുഭിതനായ യുവാവ് പെണ്‍കുട്ടിയേയും – മാതാവിനേയും മര്‍ദ്ദിക്കുകയായിരുന്നു.ഇതേതുടര്‍ന്നാണ് പെണ്‍കുട്ടി വെച്ചുച്ചിറ പോലീസില്‍ പരാതി നല്‍കിയത്.ഇതിന്റെ അടിസ്ഥാനത്തില്‍ റാന്നി ഡി വൈ എസ് പിയുടെ സ്‌ക്വാഡാണ് യുവാവിനെ അറസ്റ്റ് ചെയ്തത് .അറസ്റ്റ് ചെയ്ത യുവാവിനെ നടപടികള്‍ക്ക് ശേഷം ഇന്ന് റിമാന്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പാലാ സെന്റ തോമസ് കോളജില്‍ നടന്ന പ്രണയ കൊലപാതക കേസിന് സമാനമായതിനാല്‍ പോലീസ് ഗൗരവമായിണ് കേസ് കാണുന്നത്.