Thursday, May 2, 2024
keralaNews

ദത്ത്‌ നടപടികള്‍ക്ക് സ്റ്റേ

ദത്തെടുക്കല്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്തു. തുടര്‍നടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയ കോടതി പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് നവംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.അതേസമയം കോടതി നടപടിയില്‍ ഒരുപാട് സന്തോഷമെന്ന് അനുപമ പറഞ്ഞു. കുഞ്ഞിനെ തിരിച്ചുകിട്ടുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. ഇപ്പോഴത്തെ പിന്തുണ നേരത്തെ കിട്ടിയിരുന്നെങ്കില്‍ കുഞ്ഞ് തനിക്കൊപ്പമുണ്ടായേനെയെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.