Wednesday, May 8, 2024
indiakeralaNewspolitics

ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവെച്ചു.

നിയമസഭാതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവെച്ചു. എല്‍.ഡി.എഫിലുള്ള കേരളാ കോണ്‍ഗ്രസ്സ് എം.ന് പാലാ സീറ്റ് ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെയാണ് നിലവിലെ എം.പി സ്ഥാനം രാജിവച്ചതായുള്ള രാജിക്കത്ത് ജോസ്‌കെ. മാണി രാഷ്ട്രപതിക്ക് കൈമാറി. വലിയ രാഷ്ട്രീയ വിവാദങ്ങളാണ് ജോസ്.കെ മാണിയുട നിയമസഭാ സീറ്റ് സംബന്ധിച്ച് ഉയര്‍ന്ന് വന്നിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ് എം പിളര്‍ത്തി ഇടതുമുന്നണിയിലെത്തിയ ജോസ് കെ മാണിക്ക് പാലാ സീറ്റ് നല്‍കിയാല്‍ നിലവിലെ പാലാ എം.എല്‍.എയായ മാണി സി കാപ്പനും അദ്ദേഹത്തിന്റെ പാര്‍ട്ടി എന്‍.സി.പിയും എല്‍.ഡി.എഫ് വിടുമെന്ന് ഭീക്ഷിണി മുഴക്കിയിരുന്നു. അങ്ങനെ എന്‍.സി.പി പോകുന്നെങ്കില്‍ പോകട്ടെയെന്നാണ് സി.പി.എം നിലപാടെന്ന് ഉറപ്പായതോടെയാണ് ജോസ് കെ മാണി എം.പി സ്ഥാനം രാജിവച്ച് നിയമസഭയില്‍ കളത്തിലിറങ്ങാന്‍ ഒരുങ്ങുന്നത്.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഹൈകോടതിയില്‍ നിന്നും അനുകൂല നടപടികള്‍ ഉണ്ടായതോടെയാണ് രാജ്യസഭാ എം.പി സ്ഥാനം ജോസ്.കെ.മാണി രാജിവെക്കുന്നത്.കേരള കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായിരുന്ന കേരള യൂത്ത്ഫ്രണ്ട് (എം.)ലൂടെയാണ് ജോസ്.കെ മാണിയുടെ രാഷ്ട്രീയ പ്രവേശനം.2004-ല്‍ മൂവാറ്റുപുഴ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചുെവെങ്കിലും പി.സി. തോമസ് നോട് പരാജയപ്പെട്ടു.പിന്നീട് നടന്ന 2009,2014 ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ കോട്ടയം സീറ്റില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.2007ല്‍ കേരള കോണ്‍ഗ്രസ് (എം.)ന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 2016-ല്‍ 34 വര്‍ഷം അംഗമായി തുടര്‍ന്ന യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച കേരള കോണ്‍ഗ്രസ് (എം.) വീണ്ടും യു.ഡി.എഫില്‍ ചേരാന്‍ സമ്മതിച്ചതിനെ തുടര്‍ന്ന് 2018 ജൂണില്‍ യു.ഡി.എഫ് ന്റെ രാജ്യസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.