Tuesday, May 7, 2024
indiaNews

ദത്തെടുത്ത കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഘം പിടിയില്‍

മുംബൈയില്‍ ദത്തെടുത്ത കുഞ്ഞുങ്ങളെ വില്‍ക്കുന്ന റാക്കറ്റ് പിടിയില്‍. മുംബൈ ക്രൈം ബ്രാഞ്ച് ആണ് ആറു സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരടങ്ങിയ സംഘത്തെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളെ 60000 രൂപയ്ക്കും ആണ്‍കുട്ടികളെ ഒന്നര ലക്ഷം രൂപയ്ക്കുമാണ് സംഘം വില്പന നടത്തിയിരുന്നത്. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന അമ്മമാരെ കെണിയിലാക്കിയാണ് സംഘം കുഞ്ഞുങ്ങളെ സ്വന്തമാക്കിയിരുന്നത്.

കുഞ്ഞിന്റെ വില്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരമാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്. അവസാന 6 മാസത്തിനുള്ളില്‍ 4 കുഞ്ഞുങ്ങളെ ഇവര്‍ വില്പന നടത്തിയിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ആരതി ഹിര്‍മാനി സിംഗ്, രുക്ഷര്‍ ഷെയ്ഖ്, രുപാലി വര്‍മ, നിഷ അഹിരെ, ഗീതാഞ്ജലി ഗെയ്ക്വാദ്, സഞ്ജയ് പദം എന്നിവരാണ് അറസ്റ്റിലായത്.
ചോദ്യം ചെയ്യലിലാണ് കുഞ്ഞുങ്ങളെ 60000 രൂപയ്ക്കും ഒന്നര ലക്ഷം രൂപയ്ക്കും വില്പന നടത്തിയതായി സംഘം സമ്മതിച്ചത്. ചോദ്യം ചെയ്യലില്‍ ഹീന ഖാന്‍, നിഷ അഹിര്‍ എന്നീ രണ്ട് ഏജന്റുമാരെയും അവര്‍ വെളിപ്പെടുത്തി. മനുഷ്യക്കടത്ത്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.