Saturday, May 4, 2024
keralaNews

തോട്ടം തൊഴിലാളികളുടെ ഭവന പദ്ധതി യാഥാർത്ഥ്യമാക്കുക ബി എം എസ് . 

സമ്പൂർണ്ണ ഭവന പദ്ധതിയായ ലൈഫ്മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തോട്ടം തൊഴിലാളികൾക്ക് വാസയോഗ്യമായ വീടുകൾ നിർമ്മിച്ചു നൽകുമെന്ന് 14-) o കേരള നിയമസഭയുടെ 11-ാം സമ്മേളനം ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി 21-6-2018-ന് പ്രഖ്യാപനം നടത്തിയിട്ട്  അത് പാഴ്‌വാക്കായി പോയത് പ്രതിഷേധാർഹമാണന്ന്  ബി.എം എസ് ജില്ലാ സെക്രട്ടറി  എസ്.എസ്. ശ്രീനിവാസ പിള്ള അഭിപ്രായപ്പെട്ടു.
മലനാട് പ്ലാൻ്റേഷൻ മസ്ദൂർ സംഘ് ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ് ദേഹം. ബ്രിട്ടീഷുകാർ പണിത ഇടിഞ്ഞു പൊളിയാറായ ലയത്തിൽ യാതൊരു സുരക്ഷിതത്വവുമില്ലാതെയാണ് തോട്ടം തൊഴിലാളികൾ ജീവിക്കുന്നത് .പെട്ടിമുടി;കുത്തുമല, കവളപ്പാറ പോലുള്ള ദുരന്തങ്ങൾ ഒഴിവാക്കുവാൻ അതാതു വില്ലേജുകളിലുള്ള ഭൂരേഖ പഠിച്ച് വാസയോഗ്യമായ ഇടങ്ങൾ കണ്ടെത്തി തോട്ടം തൊഴിലാളികൾക്ക് വീടുകൾ നിർമ്മിച്ച് നൽകണമെന്നും അദ് ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് ശ്രീകാന്ത് തിരുവഞ്ചൂർ അദ്ധ്യക്ഷത വഹിച്ചു.ബി.എം.എസ് ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.ആർ രതീഷ്, പി എസ്  ശ്രീനിവാസൻ, കെ.കെ കരുണാകരൻ, നടരാജൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് കെ കെ കരുണാകരൻ, ജനറൽ സെക്രട്ടറിയായി  കെ ആർ  രതീഷ്, ട്രഷററായി പി എസ്  ശ്രീനിവാസൻ എന്നിവരെ തെരഞ്ഞെടുത്തു .