Friday, May 17, 2024
Local NewsNews

ഞങ്ങള്‍ക്ക് വേണ്ട ലഹരി

എരുമേലി:  ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ സെമിനാറും ബോധവല്‍ക്കരണ ക്ലാസും നടന്നു.    സ്‌കൂള്‍ മാനേജര്‍ റവ. ഫാ. വര്‍ഗീസ് പുതുപ്പറമ്പലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എക്‌സൈസ് പ്രിവെന്റീവ് ഓഫീസര്‍ പി. സിജു സന്ദേശം നല്‍കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികള്‍ക്കായി ചൊല്ലി കൊടുക്കുകയും ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സുമോദ് കെ എസ് ലഹരിയുടെ കാണാപ്പുറങ്ങളെ കുറിച്ച് ക്ലാസ് നയിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്‌സി ജോണിന്റെയും ലഹരി വിരുദ്ധ ക്ലബ്ബ് ചാര്‍ജ് വഹിക്കുന്ന അധ്യാപകരായ ജോസ്‌നാ ജോര്‍ജ്, ജോസ്മി മരിയ ജോസഫ് എന്നിവരുടെയും നേതൃത്വത്തില്‍ കുട്ടികളുടെ ലഹരി വിരുദ്ധ നൃത്ത ശില്പം, ഫ്‌ലാഷ് മോബ്, മൈം തുടങ്ങിയ കലാപരിപാടികളിലൂടെ ലഹരി ക്കെതിരായ സന്ദേശം നല്‍കി.