Saturday, April 27, 2024
keralaNews

തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാര്‍ഹമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍.

തിരുവനന്തപുരം: തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാര്‍ഹമെന്നു ഡിജിപിയുടെ സര്‍ക്കുലര്‍. ഇത്തരം നടപടികളില്‍നിന്നു ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ബോധവല്‍ക്കരണം നല്‍കണം. തെരുവുനായ ആക്രമണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നാട്ടുകാര്‍ അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണു സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവങ്ങളില്‍ കേസെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിഷം ഉള്ളില്‍ ചെന്നാണ് ഇവ ചത്തതെന്നാണ് നിഗമനം.