Monday, May 6, 2024
keralaNews

തെന്മലയില്‍ ബൈക്ക് യാത്രികന് നേരെ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണം

തെന്മലയില്‍ ബൈക്ക് യാത്രികന് നേരെ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണം.ആനച്ചാടി സ്വദേശി അശോകനാണ് കാട്ടുപന്നിയുടെ കുത്തേറ്റത്.അശോകന്റെ കൈക്കും കാലിനും മുറിവേറ്റു. കഴിഞ്ഞ ദിവസം നെന്മാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. പത്തനംതിട്ട അരീക്കാവിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയ്യ പേഴുമ്പാറ സ്വദേശി റെജി കുമാറആണ് മരിച്ചത്. പുലര്‍ച്ചെ ടാപ്പിങ്ങ് ജോലിക്കായി ബൈക്കില്‍ പോവുകയായിരുന്ന റെജികുമാറിനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.പാലക്കാട് വീട്ടിലിരുന്ന് ടിവി കാണുകയായിരുന്ന വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചിരുന്നു.

അതേസമയം കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്‍ കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവുമായി ചര്‍ച്ച നടത്തും. ഡല്‍ഹിയില്‍ വച്ചാണ് കൂടിക്കാഴ്ച. നിലവില്‍ വനംവകുപ്പിനല്ലാതെ തോക്ക് ലൈസന്‍സുളളവര്‍ക്ക് മാത്രമാണ് കാട്ടുപന്നിയെ വെടിവച്ച് കൊല്ലാനാകുക. കേന്ദ്രം അനുമതി നല്‍കിയാല്‍ വനംവകുപ്പ് അനുവദിക്കാതെ തന്നെ കാട്ടുപന്നിയെ വെടിവച്ച് കൊല്ലാം. എന്നാല്‍ വൈദ്യുതാഘാതമേല്‍പ്പിച്ചോ വിഷം കൊടുത്തോ കൊല്ലാന്‍ കഴിയില്ല. ഇപ്പോള്‍ നല്‍കിയ അനുമതിയുടെ കാലാവധി 2022 മേയ് മാസം വരെയാണ്. കേന്ദ്രം ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ അത് ഒരു വര്‍ഷത്തേക്കാകും. ഈ കാലയളവില്‍ ശല്യക്കാരായ കാട്ടുപന്നിയെ കൊല്ലാനാകും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പതിനായിരത്തിലധികം കേസുകളാണ് കാട്ടുപന്നി ആക്രണമത്തിന്റേതായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കാടില്ലാത്ത ഗ്രാമപ്രദേശങ്ങളിലും ചില നഗര ഭാഗങ്ങളിലും പന്നിശല്യമുണ്ടായി.സംസ്ഥാനത്ത് ഇതുവരെ ഈ വര്‍ഷം നാലുപേരാണ് പന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.