Thursday, May 9, 2024
keralaNews

തൃശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണം :ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു

തൃശൂര്‍: അതിരപ്പിള്ളി പൊകലപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു. ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് സംഭവം. കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചര്‍ ഇരുമ്പന്‍ കുമാരനാണ് കൊല്ലപ്പെട്ടത്. പച്ചിലകുളം – കരടിപ്പാറ ഭാഗത്തു വെച്ചാണ് സംഭവം. കാടിനകത്ത് വെച്ച് മോഴയാനയുടെ മുന്നില്‍ പെടുകയായിരുന്നു. വനം വകുപ്പ് സംഘം കാടിനുള്ളില്‍ പരിശോധനയ്ക്ക് പോയതായിരുന്നു.