Wednesday, May 15, 2024
keralaNewsObituary

കൂരോപ്പടക്കാരിയെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

യുവതിയെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂരോപ്പട കിഴക്കേടത്ത് സുകുമാരന്റെ (ചെമ്പരത്തിമൂട് സൗമ്യാ ബോര്‍വെല്‍, വര്‍ക്ക് ഷോപ്പ് ഉടമ) മകള്‍ സൗമ്യാ എസ് (39) നെയാണ് ചൊവ്വാഴ്ച കിടങ്ങൂര്‍ കട്ടച്ചിറ റോഡില്‍ പമ്പ് ഹൗസിന്റെ സമീപം മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറ്റുമാനൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായ സൗമ്യയെ വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിച്ചത്.

മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ നോക്കിയാണ് പോലീസ് കിടങ്ങൂരില്‍ എത്തിയത്. അന്വേഷണത്തില്‍ സൗമ്യയുടെ സ്‌കൂട്ടറും ബാഗും ഒപ്പം സൗമ്യയുടെ എന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. കിടങ്ങൂര്‍ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ഒരുമിച്ച് നടത്തിയ തിരച്ചിലില്‍ രാത്രി 11.15ന് സൗമ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം അറിവായിട്ടില്ല. ഈസ്റ്റേണ്‍ കമ്പനി ജോലിക്കാരനായസുമേഷ് ആണ് ഭര്‍ത്താവ്.
മകള്‍: ലക്ഷ്മി. ശാന്തമ്മയാണ് സൗമ്യയുടെ അമ്മ. സഹോദരന്‍ രാജേഷ് (ചെമ്പരത്തിമൂട് വര്‍ക്ക്‌ഷോപ്പ്).