Tuesday, April 30, 2024
keralaNews

തൃശൂരില്‍ യുവാവിനെ കൊന്നു കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി.

തൃശൂര്‍: ചേര്‍പ്പ് മുത്തുള്ളിയാലില്‍ യുവാവിനെ കൊന്നു കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. ചേര്‍പ്പ് സ്വദേശിയായ ബാബുവാണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.കൈ പുറത്തു കണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് രണ്ടു ദിവസം മുമ്പ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്.