Wednesday, May 15, 2024
indiaNewsSports

ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍

ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ (1-1).  കേരള ബ്ലാസ്റ്റേഴ്‌സ്- ഹൈദരാബാദ് എഫ്‌സി ഐഎസ്എല്‍ ഫൈനല്‍ അധിക സമയത്തേക്ക്. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം നേടി (1-1). 68-ാം മിനിറ്റില്‍ മലയാളി താരം കെ.പി. രാഹുലിനൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് ഉയര്‍ത്തിയെങ്കിലും, മത്സരം അവസാനിക്കാന്‍ 2 മിനിറ്റ് മാത്രം ശേഷിക്കെ, പ്രതിരോധ നിരയുടെ പിഴവു മുതലെടുത്ത് സബ്സ്റ്റിറ്റിയൂട്ട് താരം സാഹില്‍ തവോറ (88′) ഹൈദരാബാദിനായി ഗോള്‍ മടക്കി. മത്സരത്തിന്റെ ആദ്യ പകുതി 0-0 സ്‌കോറില്‍ അവസാനിച്ചിരുന്നു.

ആദ്യ പകുതിയില്‍ ആല്‍വാരാ വാസ്‌കസിന്റെ ബുള്ളറ്റ് ഷോട്ട് ക്രോസ്ബാറിലിടിച്ചു മടങ്ങിയത് ബ്ലാസ്റ്റേഴ്‌സിന് നിരാശയായി. ഇന്‍ജറി സമയത്ത് ഹൈദരാബാദ് താരം ഹവിയര്‍ സിവേറിയോയുടെ തകര്‍പ്പന്‍ ഡൈവിങ് ഹെഡര്‍ രക്ഷപ്പെടുത്തിയ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ സിങ് ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായിരുന്നു.