Sunday, May 12, 2024
keralaNewspolitics

തൃക്കാക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച്ച നടത്തി.

കൊച്ചി: തൃക്കാക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് സിറോ മലബാര്‍ സഭ മേലധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച്ച നടത്തി. ഉമ്മന്‍ ചാണ്ടി, ബെന്നി ബെഹനാന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളോടൊപ്പമാണ് സഭാ ആസ്ഥാനത്തെത്തി കര്‍ദിനാളിനെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ച്ച അരമണിക്കൂറോളം നീണ്ടുനിന്നു. കര്‍ദിനാളിന്റെ അനുഗ്രഹം തേടാന്‍ എത്തിയതാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഉമ തോമസ് പ്രതികരിച്ചു.

കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവേ തെരഞ്ഞെടുപ്പില്‍ സഭയ്ക്ക് പ്രത്യേക നിലപാടില്ലെന്ന് കര്‍ദ്ദിനാള്‍ ആവര്‍ത്തിച്ചു. സഭയ്ക്ക് പ്രത്യേക നിലപാടില്ല, ജനങ്ങളാണ് തീരുമാനം എടുക്കേണ്ടത്. സമദൂരമെന്ന പ്രസ്താവനയോട് യോജിപ്പില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ല. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാം.