Wednesday, May 15, 2024
keralaNewsObituary

സംവിധായകന്‍ ഷാജി കൈലാസിന്റെ അമ്മ അന്തരിച്ചു.

തിരുവനന്തപുരം :സംവിധായകന്‍ ഷാജി കൈലാസിന്റെ അമ്മ കുറവന്‍കോണം കൈരളി നഗര്‍ തേജസില്‍ (കെഎന്‍ആര്‍എ 69) ജാനകി എസ്.നായര്‍ (88) അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് 4 മണിക്കു തൈക്കാട് ശാന്തി കവാടത്തില്‍. പരേതനായ ശിവരാമന്‍ നായരാണ് ഭര്‍ത്താവ്. മക്കള്‍:ഷാജി കൈലാസ്, കൃഷ്ണകുമാര്‍ (റോയ്), ശാന്തി ജയശങ്കര്‍. മരുമക്കള്‍:ചിത്ര ഷാജി, രതീഷ്, ജയശങ്കര്‍ (പരേതന്‍).കുറച്ചു ദിവസമായി ജാനകി അസുഖബാധിതയായിരുന്നു. കാപ്പ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് ഷാജി കൈലാസ് അമ്മയുടെ മരണവിവരം അറിയുന്നത്. ഉടന്‍തന്നെ ഷൂട്ടിങ് നിര്‍ത്തിവച്ച് ഷാജി കൈലാസും അണിയറ പ്രവര്‍ത്തകരും കുറവന്‍കോണത്തെ വീട്ടിലേക്കെത്തി.