Thursday, May 2, 2024
keralaNews

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനം.

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനം. കിലോക്കണക്കിന് പഴകിയ ഭക്ഷണ സാധനങ്ങളും മത്സ്യവും പിടിച്ചെടുത്തു. പത്തിലേറെ കടകള്‍ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിനൊപ്പം തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും പരിശോധന കര്‍ശനമാക്കി. നന്ദന്‍ക്കോട് ഇറാനി ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. കെ പി മെന്‍സ് ഹോസ്റ്റലിനും നോട്ടീസ് നല്‍കി. കല്ലറയിലെ മത്സ്യ മാര്‍ക്കറ്റില്‍ നിന്നും അഴുകിയ മത്സ്യം പിടിച്ചു. തിരുവന്തപുരത്ത് മാത്രമല്ല സംസ്ഥാനം എമ്പാടും പരിശോധനയുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധനയില്‍ പഴകിയ ഭക്ഷ്യ സാധനങ്ങള്‍ കണ്ടെത്തിയ രണ്ട് ഹോട്ടലുകള്‍ക്ക നോട്ടീസ് നല്‍കി. ഹോട്ടല്‍ സാഗര്‍, ഹോട്ടല്‍ ബ്ലൂ നെയില്‍ എന്നീ ഹോട്ടലുകള്‍ക്ക് നോട്ടീസ്. ആലപ്പുഴ, ഹരിപ്പാട് 25 കിലോ പഴകിയ മത്തി പിടികൂടി.

നാഗപട്ടണത്ത് നിന്ന് കൊണ്ടുവന്ന ഉടന്‍ പിടിക്കുകയായിരുന്നു.ഹരിപ്പാട് ഒരു ഹോട്ടലും ആലപ്പുഴ കൈചൂണ്ടി ജങ്ഷനില്‍ തട്ടുകടയും അടപ്പിച്ചു. കല്‍പറ്റ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ നഗരത്തിലെ ആറു ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്. കൊല്ലത്ത് മൂന്ന് സ്‌ക്വാഡുകളില്‍ ആയി നടന്ന പരിശോധനയില്‍ പത്തോളം കടകള്‍ പൂട്ടി. എട്ടു ദിവസത്തിനിടെ 150 ലേറെ സ്ഥാപനങ്ങളാണ് പൂട്ടിയത്.