Sunday, May 12, 2024
keralaNews

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ് എന്‍എസ്എസ് ആസ്ഥാനത്തെത്തി

ചങ്ങനാശ്ശേരി: തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ് എന്‍എസ്എസ് ആസ്ഥാനത്തെത്തി പിന്തുണ തേടി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അനുഗ്രഹം നല്‍കിയെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ജോ ജോസഫ് പ്രതികരിച്ചു.തൃക്കാക്കരയില്‍ പൂര്‍ണ വിജയ പ്രതീക്ഷയാണുള്ളത്. മുഖ്യമന്ത്രി എത്തുന്നത്തോടെ പ്രചാരണം ശക്തമാകും. കെ വി തോമസിന്റെ വരവും ഗുണം ചെയ്യും. വികസനത്തിനു ജന പിന്തുണ കിട്ടുമെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. വളരെ കുറച്ചു നേരമാണ് ജോ ജോസഫ്- സുകുമാരന്‍ നായര്‍ കൂടിക്കാഴ്ച നീണ്ടു നിന്നത്. പെരുന്നയില്‍ എത്തി 5 മിനിറ്റിനകം സ്ഥാനാര്‍ത്ഥി മടങ്ങി.