Monday, April 29, 2024
educationkeralaNews

സംസ്ഥാനത്ത് ഒന്നാം ക്ലാസില്‍ ചേരാന്‍ കുറഞ്ഞത് അഞ്ച് വയസ്സ്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 5 ആയി തുടരുമെന്നു വ്യക്തമാക്കി സ്‌കൂള്‍ മാന്വലിന്റെ കരട് പുറത്തിറക്കി. 18 ക്ലാസ് വിദ്യാര്‍ഥികളില്‍നിന്ന് ഒരുതരത്തിലുള്ള ഫീസും ഈടാക്കരുത്. സ്‌കൂള്‍ പ്രവര്‍ത്തനം സംബന്ധിച്ചുള്ള ആധികാരികരേഖയായ സ്‌കൂള്‍ മാന്വലിന്റെയും ഏകോപനത്തോടെയുള്ള പഠനപ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന അക്കാദമിക് മാസ്റ്റര്‍പ്ലാനിന്റെയും കരടാണു മന്ത്രി വി.ശിവന്‍കുട്ടി പുറത്തിറക്കിയത്.കേന്ദ്ര വിദ്യാഭ്യാസനയം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 ആണെങ്കിലും കേരളത്തില്‍ വിദ്യാഭ്യാസച്ചട്ടം അനുസരിച്ച് 5 ആയി തുടരുമെന്നാണു മാന്വലില്‍ വ്യക്തമാക്കുന്നത്. 9ാം ക്ലാസ് വരെ പ്രവേശനത്തിനു 3 മാസത്തെയും 10ാം ക്ലാസിലേക്ക് 6 മാസത്തെയും വയസ്സിളവ് ജില്ലാഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് അനുവദിക്കാം.

പിടിഎ, ക്ലാസ് പിടിഎ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, മാതൃസമിതി, പൂര്‍വ വിദ്യാര്‍ഥി സംഘടന തുടങ്ങിയ വിവിധ സമിതികളുടെ ഘടന, ചുമതലകള്‍, ഫണ്ട് വിനിയോഗം എന്നിവ മാന്വലില്‍ വിശദമാക്കുന്നു. പിടിഎ കമ്മിറ്റികളില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതിനിധികളില്‍ പകുതിയെങ്കിലും വനിതകളായിരിക്കണം. അധ്യാപകര്‍ സ്വകാര്യ ട്യൂഷനും മറ്റു സ്വകാര്യ പഠനപ്രവര്‍ത്തനങ്ങളും നടത്തുന്നില്ലെന്നു സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ഉറപ്പാക്കണം.പഠനപ്രവര്‍ത്തന മേല്‍നോട്ടത്തിനു നിരീക്ഷണ സമിതി രൂപീകരിക്കണമെന്ന് അക്കാദമിക് മാസ്റ്റര്‍പ്ലാനിന്റെ കരടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അധ്യാപകപിടിഎ പ്രതിനിധികള്‍ക്കൊപ്പം തദ്ദേശ ജനപ്രതിനിധി, അക്കാദമിക് വിദഗ്ധ / വിദഗ്ധന്‍, പൂര്‍വ വിദ്യാര്‍ഥിവിദ്യാര്‍ഥി പ്രതിനിധി തുടങ്ങിയവരും ഉള്‍പ്പെട്ടതാകണം സമിതി.