Saturday, May 11, 2024
indiakeralaNews

മലയാളി വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍.

കണ്ണൂര്‍: മലയാളി വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. മംഗളൂരു മുള്ളേഴ്സ് കോളേജിലെ ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തിത്.കണ്ണൂര്‍ അഴീക്കോട് സ്വദേശിനി സാന്ദ്രയാണ് (20) മരിച്ചത്. മൂന്നാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയാണ് സാന്ദ്ര. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.സുഖമില്ലെന്ന് പറഞ്ഞ് ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോയ സാന്ദ്രയെ പിന്നീട് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.മരിക്കുന്നതിന് മുമ്പ് സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഡിആക്ടിവേറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു