Sunday, May 5, 2024
keralaLocal NewsNews

തുഷാര്‍ വെള്ളാപ്പള്ളി നാളെ എരുമേലിയില്‍

എരുമേലി: എൻ ഡി എ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ നാളെ  വൈകിട്ട് 4 മണിക്ക് എസ് എൻ ഡി പി യോഗം എരുമേലി യൂണിയൻ ആഡിറ്റോറിയത്തിൽ നടക്കും.കണ്‍വെഷന്‍ എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളപ്പള്ളി ഉദ്ഘാടനം ചെയ്യും.കൊറോണ ചട്ടങ്ങൾ പാലിച്ചാണ് യോഗം നടത്തുന്നത് .എൻ ഡി എ പൂഞ്ഞാർ നിയോജകമണ്ഡലം ചെയർമാൻ കെ ബി മധൂ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിന് കൺവീനർ എം ആർ ഉല്ലാസ് സ്വാഗതം ആശംസിക്കും ഡോ. പ്രമീള ദേവി മുഖ്യ പ്രഭാഷണം നടത്തും. എൻ ഡി എ ജില്ലാ നേതാക്കളായ നോബിൾ മാത്യൂ, എം പി സെൻ, വി സി അജികുമാർ ,രതീഷ് എരുമേലി, പി എൻ രവി, അനിൽകുമാർ കോട്ടയം, ഹരി എരുമേലി, റെജിമോൻ കാളകെട്ടി, ദാമോദരൻ എരുമേലി,ലാലിറ്റ് തകടിയേൽ, സന്തോഷ് പാലമൂട്ടിൽ, വി ആർ രത്നകുമാർ എന്നിവർ സംസാരിക്കും