Saturday, May 11, 2024
Local NewsNewsObituary

തുലാപ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന് ദാരുണാന്ത്യം

തുലാപ്പള്ളി: ശബരിമല വനാതിര്‍ത്ഥി മേഖലയായ എരുമേലി തുലാപ്പള്ളി മാണിപ്പടിക്ക് സമീപം കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ മരിച്ചു. തുലാപ്പള്ളി സ്വദേശി കുടിലില്‍ ബിജു(52)വാണ് മരിച്ചത്. ഇന്ന് വെളുപ്പിന് 01/4/24 – 2.30 ഓടെയായിരുന്നു സംഭവം.

പട്ടിയുടെ കുരച്ചില്‍ കേട്ട് വീടിന് പുറത്തിറങ്ങിയ ബിജുവിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പമ്പ പോലീസ് സ്ഥലത്തെത്തിയതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.ആദ്യമായാണ് ഈ മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുന്നത്.

വീടിന് പുറകില്‍ പട്ടിയുടെ കുരച്ചില്‍ കേട്ട് പുറത്തിറങ്ങിയ ബിജുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബിജുവിന്റെ മൃതദ്ദേഹം റോഡില്‍ കിടക്കുകയാണെന്നും പോലീസെത്തിയതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയൂയെന്നും പെരുന്നാട് ഗ്രാമ പഞ്ചായത്ത് വാര്‍ഡംഗം സിബി പറഞ്ഞു. സംഭവ സ്ഥലത്ത് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുകയാണ്.