Sunday, May 5, 2024
keralaNews

തിരുവോണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി മലയാളികള്‍

തിരുവോണത്തെ വരവേല്‍ക്കാന്‍ അവസാനവട്ട ഒരുക്കങ്ങളിലേക്ക് മലയാളി. നാളത്തെ ആഘോഷത്തിനുള്ള സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിലാകും എല്ലാവരും. ഓണം പ്രമാണിച്ച് വിപണികളെല്ലാം സജീവമാണ്. അത്തം മുതല്‍ പത്ത് നാള്‍ നീളുന്ന ഓണം ഒരുക്കത്തില്‍, വിപണി ഏറ്റവും സജീവമാകുന്ന ദിവസമാകും ഇന്ന്. വൈകുന്നേരമാകും ഏറ്റവും തിരക്ക്.ഓണമുണ്ണാനുള്ള എല്ലാ ഒരുക്കളും തേടി കുടുംബസമേതം വിപണിയിലിറങ്ങിയിരിക്കുകയാണ് ആളുകള്‍. വഴിയോരവിപണികളും സജീവമായിത്തന്നെയുണ്ട്.