Saturday, May 18, 2024
indiaNewsSports

നീരജ് ചോപ്രയുടെ സുവര്‍ണ നേട്ടത്തില്‍ അഭിനന്ദനങ്ങളുമായി രാജ്യം

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി മാറിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങളുമായി രാജ്യം. രാഷ്ട്രപത്രിയും പ്രധാനമന്ത്രിയും , ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാതുറകളിലും ഉള്ളവര്‍ നീരജിനെ അഭിനന്ദിച്ചു. ചരിത്രം കുറിക്കാനുള്ള തടസം നിങ്ങള്‍ നീക്കിയെന്ന് ജാവലിന്‍ ത്രോയിലെ സ്വര്‍ണനേട്ടത്തെക്കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു.

നീരജിന്റെ സ്വര്‍ണനേട്ടം എക്കാലവും ഓര്‍മ്മിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കോടിക്കണക്കിന് ഹൃദയങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിമിടിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഐതിഹാസികമായ പ്രകടനത്തിലൂടെ ലോകത്തിന്റെ നെറുകയിലേറിയ നീരജ് ഇന്ത്യയുടെ അഭിമാനസ്തംഭമായി മാറിയിരിക്കുന്നുവെന്നായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നീരജ് മൂലം ഇന്ത്യ കൂടുതല്‍ തിളങ്ങുന്നുവെന്നായിരുന്നു ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വീറ്റ് ചെയ്തു ഒളിമ്പിക്‌സിലെ സുവര്‍ണ ക്ലബിലേക്ക് നീരജ് ചോപ്രയെ മുന്‍ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര സ്വാഗതം ചെയ്തു അത്‌ലറ്റിക്‌സില്‍ സ്വര്‍ണ മെഡല്‍ കാറ്റഗറിയിലേക്ക് പ്രവേശിച്ച നീരജ്? ചോപ്രക്ക് അഭിനന്ദനമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ ട്വീറ്റ്.