Friday, May 3, 2024
keralaNewsObituary

തിരുവനന്തപുരത്ത് വ്യാപാരി ആത്മഹത്യ ചെയ്തു.

സാമ്പത്തിക ബാധ്യത മൂലം തിരുവനന്തപുരത്ത് വ്യാപാരി ആത്മഹത്യ ചെയ്തു. തേവിക്കോണം സ്വദേശി വിജയകുമാര്‍ (56)ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പ് പൊലിസ് കണ്ടെടുത്തു. തച്ചോട്ട്കാവില്‍ സ്റ്റേഷനറികട നടത്തി വരികയായിരുന്നു വിജയകുമാര്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് കട തുറക്കാന്‍ സാധിച്ചിരുന്നില്ല. വിജയകുമാറിന് 15 ലക്ഷം രൂപയുടെ കട ബാധ്യതയുണ്ടായെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.