Saturday, May 4, 2024
News

തിരുവനന്തപുരം സ്വദേശി ഓണം ബമ്പര്‍

തിരുവനന്തപുരം: ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം ശ്രീവരാഹം സ്വദേശി അനൂപിന്. ബമ്പറെടുക്കാന്‍ പോകുമ്പോള്‍ പണം തികഞ്ഞിരുന്നില്ല. കുട്ടിയുടെ കുടുക്ക പൊട്ടിച്ച കാശുകൊണ്ടാണ് ലോട്ടറി ടിക്കറ്റ് എടുത്തത് എന്നും അനൂപ് പ്രതികരിച്ചു.

നല്ലൊരു വീട് വെച്ച് നാട്ടില്‍ തന്നെ കൂടണം. ഓട്ടോ ഡ്രൈവറാണ് താന്‍. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മലേഷ്യയിലേക്ക് പോകാനിരുന്നതാണ്. ഇനി പോകുന്നില്ലെന്നും അനൂപ് പറഞ്ഞു.

സമ്മാനം കിട്ടിയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ല. തുടര്‍ന്ന് ജേഷ്ഠ സഹോദരിയെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോഴാണ് ഒന്നാം സമ്മാനം തനിക്ക് ആണെന്ന് വ്യക്തമായത്. കഴിഞ്ഞ 22 വര്‍ഷമായി ടിക്കറ്റ് എടുക്കുന്നു. ടിക്കറ്റ് എടുക്കുന്നത് ഇനിയും തുടരുമെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.