Thursday, May 16, 2024
keralaNewspolitics

സര്‍ക്കാരിനെതിരെ രാജ്ഭവനില്‍ നാളെ രാവിലെ 11.45-ന് വാര്‍ത്ത സമ്മേളനം

തിരുവനന്തപുരം: മുഖ്യമന്ത്രിയും സിപിഎമ്മുമായുള്ള പോര് കടുപ്പിക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ രാജ്ഭവനില്‍ വാര്‍ത്ത സമ്മേളനം വിളിച്ച് സര്‍ക്കാരിനെതിരെ തെളിവുകള്‍ പുറത്തു വിടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാവിലെ 11.45-ന് ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ വച്ച് ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. വാര്‍ത്ത സമ്മേളനത്തില്‍ വീഡിയോകളും ചില രേഖകളും പുറത്തുവിടുമെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കെകെ രാഗേഷിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമിക്കാനുള്ള നീക്കത്തിലും തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടായ ആക്രമണ നീക്കത്തിന് പിന്നിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഗവര്‍ണര്‍ തുറന്നടിച്ചിരുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ മുഖ്യമന്ത്രി അതിരൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്. പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഗവര്‍ണറെ കടന്നാക്രമിച്ച് രംഗത്തെത്തി. സിപിഎമ്മും സര്‍ക്കാരും തനിക്കെതിരെ നീക്കം കടുപ്പിച്ചതോടെയാണ് സര്‍ക്കാരിനെ അടിക്കുക എന്ന ലക്ഷ്യത്തോടെ ഗവര്‍ണര്‍ നാളെ വാര്‍ത്താ സമ്മേളനം വിളിക്കുന്നത് മുഖ്യമന്ത്രിക്കെതിയെ പ്രതിരോധത്തിലാക്കുന്ന തരത്തില്‍ എന്തെങ്കിലും തെളിവുകളോ രേഖകളോ ഗവര്‍ണര്‍ പുറത്തു വിടുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

അതിനിടെ ചരിത്രകോണ്‍ഗ്രസ്സില്‍ തനിക്കെതിരായ അക്രമത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കമെന്ന് ഗവര്‍ണ്ണര്‍. അക്രമത്തില്‍ കേസെടുക്കാത്തത് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. മുഖ്യമന്ത്രി പലകാര്യങ്ങള്‍ക്കും തന്റെ സഹായം തേടിയിട്ടുണ്ടെന്നും ഗവര്‍ണ്ണര്‍ ഇന്നു പറഞ്ഞു.

മുഖ്യമന്ത്രിയെ തന്നെ ലക്ഷ്യം വെച്ച് ഒരിഞ്ചും പിന്നോട്ടില്ലെന്ന് നിലപാടിലാണ് ഗവര്‍ണ്ണര്‍. 2019ല്‍ ചരിത്ര കോണ്‍ഗ്രസ്സിനിടൈയുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് പിന്നീടാണ് മനസ്സിലായതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഗവര്‍ണ്ണര്‍ക്കെതിരെ അക്രമം ഉണ്ടായാല്‍ പരാതി ഇല്ലാതെ തന്നെ കേസെടുക്കാമെന്നത് അറിയില്ലേ ഏന്ന് പറഞ്ഞാണ് സിപിഎം നേതാക്കള്‍ക്കുള്ള പരിഹാസം. അന്ന് വേദിയിലുണ്ടായിരുന്നതും ഇന്ന് സര്‍ക്കാറിന്റെ ഉന്നതതലങ്ങളിലുമുള്ള ആളുകളാണ് പൊലീസിനെ പിന്തിരിപ്പിച്ചതെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ കുറ്റപ്പെടുത്തല്‍.സംസ്ഥാന സര്‍ക്കാറിനെതിരെ കേന്ദ്രത്തെ സമീപിക്കാന്‍ സമയമായെന്ന മുന്നറിയിപ്പ് ഗവര്‍ണ്ണര്‍ രണ്ടും കല്പിച്ചാണെന്നതിന്റെ വ്യക്തമായ സൂചനയാണ്. വധശ്രമമെന്ന് ഇന്ന് രാവിലെ വരെ പറഞ്ഞ ഗവര്‍ണ്ണര്‍ പക്ഷെ തിരുവനന്തപുരത്തെത്തിയപ്പോള്‍ ഭയപ്പെടുത്താനായിരുന്നു നീക്കമെന്ന് തിരുത്തി. എന്നാല്‍ ഗവര്‍ണ്ണറെ നേരിടാന്‍ തന്നെയാണ് എല്‍ഡിഎഫ് തീരുമാനം.മുഖ്യമന്ത്രി ആവശ്യപ്പെട്ട സഹായങ്ങളടുടെ എന്തൊക്കെയാണ് , സംസ്ഥാന സര്‍ക്കാറിനെതിരെ കേന്ദ്രത്തിന് എന്ത് കത്തയക്കും… എന്നു തുടങ്ങി രാജ്ഭവന്റെ ഇനിയുള്ള നീക്കങ്ങളെ കേന്ദ്രീകരിച്ചാവും കേരള രാഷ്ട്രീയം അടുത്ത ദിവസങ്ങളില്‍ മുന്നോട്ട് പോവുക..