Monday, May 6, 2024
EntertainmentkeralaNews

താരസംഘടനയായ അമ്മയ്ക്കെതിരെ അന്വേഷണവുമായി ജിഎസ്ടി വകുപ്പ്.

കൊച്ചി: മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയ്ക്കെതിരെ അന്വേഷണവുമായി ജിഎസ്ടി വകുപ്പ്. സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെ ഇന്ന് കോഴിക്കോട് ജവഹര്‍നഗറിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു.സംഘടന ക്ലബ്ബാണെന്നായിരുന്നു ഇടവേള ബാബു വകുപ്പിനെ അറിയിച്ചിരുന്നത്. എന്നാല്‍ പരിശോധനയില്‍ സംഘടനയ്ക്ക് ജിഎസ്ടി രജിസ്ട്രേഷനില്ലെന്ന് വ്യക്തമായതോടെ അന്വേഷണം ആരംഭിക്കുകയും മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.സ്റ്റേറ്റ് ജിഎസ്ടി ഐബി ഇന്റലിജന്‍സ് ഓഫീസര്‍
ദിനേശിന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.

കേരളത്തിലും വിദേശത്തും സംഘടിപ്പിച്ച മെഗാഷോകള്‍ക്ക് ഉള്‍പ്പെടെ നികുതി അടച്ചിട്ടുണ്ടോ എന്നായിരുന്നു ജിഎസ്ടി വകുപ്പ് ആരാഞ്ഞത്. കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങിയാണ് സംഘടന ഷോകള്‍ സംഘടിപ്പിക്കുന്നത്. അതിനാല്‍ വലിയ നികുതി അടക്കേണ്ടതായിട്ടുണ്ട്. ഇത് സംബന്ധിച്ച ചില രേഖകള്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.അതേസമയം സംഘടനയുടെ വരവുചിലവ് കണക്കുകളെക്കുറിച്ചാണ് ജിഎസ്ടി വകുപ്പ് ചോദിച്ചതെന്ന് ഇടവേളബാബു പ്രതികരിച്ചു.